Thursday, March 29, 2007
മനുഷ്യരായാല്‍ നന്ദി വേണം, നന്ദി (അമ്പട ഞാനേ)
ഇന്നലെയാണ്‌ ഈ ബ്ളോഗ്‌ കാണാനിടയായത്‌. മനുകുമാറും മറ്റും നമ്മുടെ ക്രിക്കറ്റേര്‍സിനെ ഇങ്ങനെ മോശമായി ചിത്രീകരിച്ചിരിക്കുന്നതു കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ അവരെ എന്തെങ്കിലുമൊന്നു ചെയ്യാന്‍ സമ്മതിക്കണ്ടെ!. ഇതു ചുമ്മാ കരയില്‍ കൂടിയും ആകാശത്തിലൂടെയും കടലിക്കൂടെയും ഒന്നും പോകാന്‍ സമ്മതിക്കത്തില്ല എന്നു പറയുന്ന പോലെയല്ലേ.

അവരങ്ങോട്ടു പോകണ്ട താമസം, Come on INDIA , Come on... എന്നും പറഞ്ഞ്‌ ഇങ്ങോട്ടു വിളിച്ചോണ്ടിരുന്നാല്‍ പിന്നെന്തു ചെയ്യും. ഇത്രക്ക്‌ അനുസരണയുള്ളവരെ ഇക്കലാത്തു മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടത്തില്ല. എന്നിട്ടും.... കഷ്ടമുണ്ടു കേട്ടോ!!!

മനുഷ്യരായാല്‍ നന്ദി വേണം, നന്ദി
Posted by അമ്പട ഞാനേ at 12:01 AM



12 Comments:
tharun said...
സുഹുര്‍തെ എവന്‍മര്‍ക്കു ഒരു ചുക്കും അരിയില്ല കൊമെ ഒന്‍ എന്നു വില്ലിക്കുനതില്‍ ഒര്യു തെട്ടുമില്ല

at March 28, 2007 2:03 AM
Sul | സുല്‍ said...
ഹഹഹ

പോസ്റ്റും കൊള്ളാം അതിനുള്ള കമെന്റും കൊള്ളാം.

ചുമ്മാ മനുഷ്യന്റെ ആയുസ്സുകൂട്ടല്ലേ...


-സുല്‍

at March 28, 2007 2:17 AM
ഏറനാടന്‍ said...
അമ്പടാ ഞാനേട്ടാ,., ഇങ്ങളെ സ്വദേസം എവിടാണ്‌? ഫയങ്കര ചിന്തകനാല്ലേ?

at March 28, 2007 2:22 AM
അമ്പട ഞാനേ said...
തരുണ്‍
ഇതിപ്പോ ആകെ കന്‍ഫ്യൂഷനായല്ലോ. "എവന്‍മര്‍ക്കു ഒരു ചുക്കും അരിയില്ല "എന്നു പറുയുമ്പോ ഞാനും എവന്‍മാരുടെ കൂട്ടത്തില്‍ പെടുമോ. എന്നാലും എണ്റ്റെയൊരു മുടിഞ്ഞ ബുദ്ധി വച്ച്‌ അങ്ങിനെ വരാന്‍ വഴിയില്ലല്ലോ

സുല്‍
നന്ദി
ഏറനാടന്‍
ഞാനിതിപ്പോ എന്താ പറയുക. ഇതിലും ഭേദം ഒരു കത്തി എടുത്ത്‌ എന്നെയങ്ങ്‌ കുത്തി കൊല്ലുവാരുന്നു. ശ്ശൊ.. എന്നെയിങ്ങനെ ഏട്ടാ എന്നൊന്നും വിളിക്കാതെ. പ്രായം (33) വച്ചാണെങ്കില്‍ ഏട്ടത്തി എന്നോ ചേച്ചി എന്നോ വിളിച്ചൊള്ളൂ. അമ്പട ഞാനേ
എന്ന പേരാണോ പുലിവാലായത്‌? പൊതുവേ ജനത്തിന്‌ എന്നെക്കുറിച്ചുള്ള ഒരു ധാരണ വച്ച്‌ ആ പേരങ്ങിട്ടന്നേയുള്ളൂ. ഇപ്പോ ഏറനാടന്‍ തന്നെ പറഞ്ഞില്ലേ ഫയങ്കര ചിന്തക(നാ)ല്ലേ എന്ന്‌. ഇതുതന്നെയാണ്‌ പ്രശ്നം. ഞാനെന്തോ ആനയോ ചേനയോ ഒക്കെയാണെന്നാ എണ്റ്റെ വിചാരമെന്നാ ജനം പറയുന്നത്‌. നേരാണോ? ആണെങ്കില്‍ തന്നെ എനിക്കിത്രേം ബുദ്ധി കിട്ടിയതെണ്റ്റെ കുഴപ്പം കൊണ്ടാണോ

at March 28, 2007 9:07 AM
അമ്പട ഞാനേ said...
ഏറനാടന്‍
ചമ്മണ്ട കാര്യമൊന്നുമില്ല
ഞാന്‍ ഈ പേരു മാറ്റേണ്ടതുണ്ടോ

at March 28, 2007 9:10 AM
sandoz said...
ഹ.ഹ.ഹ...
പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.......അതിനു വന്ന ആദ്യ കമന്റു അതിലേറെ ഇഷ്ടപ്പെട്ടു......

at March 28, 2007 9:26 AM
അമ്പട ഞാനേ said...
ഇന്നലെ ഈ പോസ്റ്റിടുമ്പോള്‍ ഇതിങ്ങനെ അറം പറ്റുമെന്നു വിചാരിച്ചില്ല. യെവരിപ്പോ പറയുന്നത്‌ ഈ പോസ്റ്റ്‌ ഒരു കാറ്റ്ഗറിയിലും പെടുന്നില്ലെന്നാ. എന്നു വച്ചാല്‍ ലവന്‍മാരെ പോലെ ഞാനും ഒൌട്ട്‌.
''Your post was directed to cricket only ''എന്നാണ്‌ യെവര്‌ പറയുന്നത്‌.

ഞാന്‍ നര്‍മ്മം എന്ന വിഭാഗത്തില്‍ പെടും എന്നു കരുതി ഇട്ടതാണ്‌. ക്രിക്കറ്റ്‌ അതിന്നു വിഷയമാക്കി എന്നേയുള്ളൂ. നിങ്ങള്‍കാര്‍ക്കെങ്കിലും തോന്നുന്നോ ഇത്‌ ക്രിക്കറ്റിനെ കുറിച്ചുള്ള പോസ്റ്റാണെന്ന്‌. യെവരിപ്പോ പറഞ്ഞപ്പോള്‍ ആകെ സംശയം. എന്തായാലും കുറച്ചു പേരെങ്കിലും ചിരിച്ചല്ലോ.
എന്നിട്ടും.... കഷ്ടമുണ്ടു കേട്ടോ!!!

മനുഷ്യരായാല്‍ കുറച്ചൊക്കെ നന്ദി വേണം, നന്ദി.

at March 28, 2007 11:08 PM
ആലപ്പുഴക്കാരന്‍ | Alappuzhakaran said...
അമ്പടീ ചേച്ചീ.. ലാസ്റ്റ് കമന്റ് കണ്ടു... ഒന്നു ചിന്തിച്ചേ... ഇതു ക്രിക്കറ്റ് തന്നെ അല്ലേ??

പിന്നെ മലയാള സാഹിത്യത്തിനു വേണ്ടി മാറ്റിയിട്ടിരിക്കുന്ന ഒരു കൊച്ചു സ്തലമല്ലേ ഇത്? അവിടെ ക്രിക്കറ്റ് വേണോ? അതു നമ്മള്‍ക്ക് പേര്‍സണല്‍ സ്പേസിലിടാം.. അല്ലേ?

at March 28, 2007 11:26 PM
അമ്പട ഞാനേ said...
Double O.K ആലപ്പുഴക്കാരന്‍

at March 29, 2007 1:25 AM
അമ്പട ഞാനേ said...
ആലപ്പുഴക്കാരന്‍
Double O.K

at March 29, 2007 1:25 AM
ഏറനാടന്‍ said...
അമ്പടേച്ചീ.. എന്നേക്കാള്‍ ഒരു വയസ്സ്‌ മൂപ്പുള്ളോണ്ട്‌ 'ഏച്ചീ' എന്ന ഏച്ചുകെട്ടല്‍. ഞാനെതിനാ ചമ്മുന്നത്‌. ഗൊള്ളാം..

at March 29, 2007 2:26 AM
kaithamullu - കൈതമുള്ള് said...
catch them young (ചെറുപ്പത്തിലേ തല്ലിക്കൊഴിക്കുക) എന്നല്ലേ നമ്മുടെ വീക്കേയെന്‍ പറഞ്ഞത്.

ആയിരം മൊട്ടുകള്‍ വിരിയട്ടേ!(ശ്ശെ, ക്രിക്കറ്റാണോ വിഷേം?) തേങ്ങാക്കുല!!


0 Comments:

Post a Comment

<< Home

footer